Skip to main content

ജില്ലയില്‍ 706 പേര്‍ക്ക് കോവിഡ്; 511 പേര്‍ക്ക് രോഗമുക്തി

-  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.75%
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ വെള്ളിയാഴ്ച (ജൂലൈ 09) 706 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 511 പേര്‍ രോഗമുക്തരായി. 7.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 684 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 22 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 197692 പേര്‍ രോഗമുക്തരായി. 8256 പേര്‍ ചികിത്സയിലുണ്ട്.
243 പേര്‍ കോവിഡ് ആശുപത്രികളിലും 1579 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5246 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 220 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2164 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 2055 പേര്‍ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 25092 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 9099 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.
വയറിളക്കം: 27 പേർ ചികിത്സ തേടി
ആലപ്പുഴ: മുനിസിപ്പൽ പ്രദേശത്തുനിന്നും 27 പേർ വയറിളക്കത്തിന് വനിതാ ശിശു ആശുപത്രി, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടി. ആർക്കും തന്നെ കിടത്തിചികിത്സ വേണ്ടി വന്നില്ല.

date