Post Category
ജില്ലയില്‍ 645 പേര്‍ക്ക് കോവിഡ്; 635 പേര്‍ക്ക് രോഗമുക്തി
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.47%
ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച (ജൂലൈ 26) 645 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 635 പേര് രോഗമുക്തരായി. 11.47 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആക 211165 പേര് രോഗമുക്തരായി. 8470 പേര് ചികിത്സയിലുണ്ട്.
253 പേര് കോവിഡ് ആശുപത്രികളിലും 1549 പേര് സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 5856 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 184 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 2392 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 895 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 26842 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 5623 സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധനയ്ക്ക് അയച്ചത്.
date
- Log in to post comments