Skip to main content

ബി.ടെക് സായാഹ്‌ന കോഴ്‌സ് പ്രവേശനം

2021-22 അധ്യയനവർഷത്തെ ബി.ടെക് സായാഹ്‌ന കോഴ്‌സ് പ്രവേശനത്തിനുള്ള അപേക്ഷകൾ ആഗസ്റ്റ് രണ്ട് മുതൽ 17 വരെ www.admissions.dtekerala.gov.in വഴി ഓൺലൈനായി സമർപ്പിക്കാം. വിശദാംശങ്ങളും പ്രോസ്‌പെക്റ്റസും വെബ്‌സൈറ്റിൽ നിന്നും ലഭ്യമാക്കും. പൊതുവിഭാഗത്തിലെ അപേക്ഷകർക്ക് 600 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലെ അപേക്ഷകർക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്. ഓൺലൈൻ ആയി അപേക്ഷയോടൊപ്പം ഫീസ് അടയ്ക്കാം.
പി.എൻ.എക്സ്. 2493/2021
 

date