Skip to main content

കുളത്തൂപ്പുഴ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍  പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ  വികസന വകുപ്പിന്റെ കീഴില്‍ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഈ വര്‍ഷം പ്ലസ് വണ്‍ കൊമേഴ്സ് (എക്കണോമിക്സ്, ബിസിനസ് സ്റ്റഡീസ്, അക്കൗന്റസി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) പ്ലസ് വണ്‍ സയന്‍സ് (ഗണിതം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി) പ്രവേശനം ലഭിക്കുന്നതിനായി പട്ടികവര്‍ഗ, പട്ടികജാതി, ജനറല്‍വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ വാര്‍ഷികവരുമാനം ഒരു ലക്ഷത്തില്‍ കവിയരുത്. നിര്‍ദ്ദിഷ്ട മാതൃകയിലുളള അപേക്ഷകളും അനുബന്ധരേഖകളും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്, സീനിയര്‍ സൂപ്രണ്ട് ജി.എം.ആര്‍.എസ് കുളത്തൂപ്പുഴ, ചോഴിയക്കോട് പി ഒ എന്ന വിലാസത്തിലോ 40051gmrhskplza@gmail.com എന്ന ഇ മെയിലിലോ ലഭിക്കും. നിര്‍ദ്ദിഷ്ട അപേക്ഷാ ഫാറങ്ങള്‍ ആവശ്യമുളളവര്‍ മേല്‍പറഞ്ഞ വിലാസത്തിലോ താഴെപറയുന്ന നമ്പരുകളിലോ ബന്ധപ്പെടണം. ഫോണ്‍:7736855460, 9446085395, 6282371951.

അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍: എസ്.എസ്.എല്‍.സി മാര്‍ക്ക്ലിസ്റ്റ് പകര്‍പ്പ്,  ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്ക് പകര്‍പ്പ്. ഫോട്ടോ - 3 എണ്ണം.

date