Skip to main content

ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ 'നമ്മളൊന്ന് '  ആദരവ് പരിപാടി നടത്തി

 

ആലപ്പുഴ: ജില്ല പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്ററി പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കായി ആര്യാട് ഡിവിഷനില്‍ നടപ്പാക്കുന്ന 'നമ്മളൊന്ന്' പരിപാടിയുടെ ഭാഗമായാണ് അനുമോദനം സംഘടിപ്പിച്ചത്. പരിപാടി മുന്‍മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വിദ്യാദ്യാസ മേഖല രാജ്യത്തിനും ലോകത്തിനും മാതൃകയാക്കാന്‍ കഴിയുന്നതാണ്. കോവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനം പുത്തന്‍ അനുഭവമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക് പരന്ന വായന ഉണ്ടാകണമെന്നും ഇഷ്ടപ്പെട്ട വിഷയം മാത്രമേ തെരഞ്ഞെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞു.

ആര്യാട് ഡിവിഷനില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് കരസ്ഥമാക്കിയ മേരി ഇമാകുലേറ്റ് സ്‌കൂളിലെ 106 വിദ്യാര്‍ത്ഥികളെയാണ് ആദ്യഘട്ടത്തില്‍ ആദരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആര്‍. റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് പി. പി. സംഗീത, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദിരാ തിലകന്‍, മേരി ഇമാകുലേറ്റ് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍ ജോസ്‌ന, മാനേജര്‍ സിസ്റ്റര്‍ ഗ്രേസി, കാര്യാപറമ്പ് സ്‌കൂള്‍ ഇന്‍ചാര്‍ജ് ബിന്ദു ടീച്ചര്‍, എസ്.എം.സി. ചെയര്‍മാന്മാരായ പ്രദീപ്, ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date