Post Category
ജില്ലാസാക്ഷരതാമിഷന് ആസ്ഥാനമന്ദിരം
ജില്ലാ സാക്ഷരതാമിഷന് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിന് ജില്ലാ സാക്ഷരതാസമിതി യോഗം തീരുമാനിച്ചു. ജില്ലാപഞ്ചായത്ത് മാസ്റ്റര്‍ പ്ലാനിനൊപ്പം ജില്ലാമിഷന്‍ കെട്ടിടത്തിന്റെ പ്ലാനും തയ്യാറാക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്മാരായ ഷാനവാസ് പാദൂര്‍, അഡ്വ. എപി ഉഷ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.നന്ദകുമാര്‍, ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസിസ്റ്റന്റ് കോ-ഓഡിനേറ്റര്‍ പി.പി സിറാജ്, രാജന്‍ പൊയ്‌നാച്ചി എന്നിവര്‍ സംസാരിച്ചു.
കന്നഡ മാധ്യമത്തില്‍ ഈ വര്‍ഷം തന്നെ ഹയര്‍സെക്കന്ററി തുല്യത ആരംഭിക്കാനും കന്നഡ പഠിതാക്കള്‍ക്ക് 50 ശതമാനം ഇളവ് നല്‍കുന്നതിന് സംസ്ഥാനസാക്ഷരതാമിഷനോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു.
date
- Log in to post comments