Skip to main content

ജില്ലയിൽ ഇന്ന് കോവിഷീൽഡ് കുത്തിവെപ്പെടുത്തത് ആകെ 1465 പേർ (1425 ഒന്നാം ഡോസും, 40 രണ്ടാം ഡോസും)

 

സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പെടുത്തവർ 999 (974 ഒന്നാം ഡോസും 25 രണ്ടാം ഡോസും)

ജില്ലയിൽ ഇന്ന് (01.08.2021) ആകെ 1465 പേർ കോവിഷീൽഡ് കുത്തിവെപ്പെടുത്തു. ഇതിൽ 5 ഗർഭിണികൾ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തിട്ടുണ്ട്, 18 വയസ്സിനും 40നും ഇടയിലുള്ള 988 പേർ ഒന്നാം ഡോസും 9 പേർ രണ്ടാം ഡോസുമടക്കം 997 പേരും,40 മുതൽ 44 വരെയുള്ള  10 പേർ  ഒന്നാം ഡോസും കുത്തിവെപ്പെടുത്തു. 

ഇതു കൂടാതെ വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന 3 പേർ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസുമടക്കം 4 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 262 പേർ ഒന്നാം ഡോസും 19 പേർ രണ്ടാം ഡോസുമടക്കം 281 പേരും, 60 വയസിനു മുകളിലുള്ള 157 പേർ ഒന്നാം ഡോസും 11 പേർ രണ്ടാം ഡോസുമടക്കം 168 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 11 സെഷനുകളിലായാണ് കുത്തിവെപ്പുകൾ നടന്നത്.

ഇതു കൂടാതെ സ്വകാര്യ ആശുപത്രികളിൽ നിന്നായി 999 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതിൽ 2 ഗർഭിണികൾ ഒന്നാം ഡോസും ഒരാൾ രണ്ടാം ഡോസുമടക്കം 3 പേരും, 18 വയസ്സിനും 40 വയസ്സിനും ഇടയിലുള്ള 630 പേർ ഒന്നാം ഡോസും 2 പേർ രണ്ടാം ഡോസുമടക്കം 632 പേരും, 40 മുതൽ 44 വയസ്സുവരെയുള്ള 77 പേർ ഒന്നാം ഡോസും 3 പേർ രണ്ടാം ഡോസുമടക്കം 80 പേരും കോവിഷീൽഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.

കൂടാതെ 11 ആരോഗ്യ പ്രവർത്തകർ ഒന്നാം ഡോസും, 58 മുന്നണി പ്രവർത്തകർ ഒന്നാം ഡോസും,45 മുതൽ 59 വരെയുള്ളവരിൽ 142 പേർ ഒന്നാം ഡോസും 12 പേർ രണ്ടാം ഡോസുമടക്കം 154 പേരും, 60 വയസ്സിനു മുകളിലുള്ള 43 പേർ ഒന്നാം ഡോസും 7 പേർ രണ്ടാം ഡോസുമടക്കം 50 പേരും, സ്വകാര്യ ആശുപത്രികളിൽ നിന്ന് കുത്തിവെപ്പെടുത്തിട്ടുണ്ട്. ആകെ 5 സെഷനുകളിലായാണ് സ്വകാര്യ ആശുപത്രികളിൽ കോവിഷീൽഡ് കുത്തിവെപ്പ് നടന്നത്.

കുത്തിവെപ്പെടുത്ത ആർക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.റീത്ത കെ.പി അറിയിച്ചു
 

date