Skip to main content

ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികം;  എം.കെ. രവീന്ദ്രനെ ആദരിച്ചു

 

ക്വിറ്റ് ഇന്ത്യാ സമര വാര്‍ഷികത്തോടനുബന്ധിച്ച് സ്വാതന്ത്ര്യ സമര സേനാനി കോരുത്തോട് മങ്കുഴിയിൽ എം.കെ. രവീന്ദ്രനെ  രാഷ്ട്രപതിക്കു വേണ്ടി  ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വസതിയിലെത്തി ആദരിച്ചു. 

22-മത്തെ വയസിൽ  സ്വാതന്ത്ര്യ സമര രംഗത്ത് എത്തിയ ഇദ്ദേഹം  നിരവധി തവണ ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 2003 ൽ മുൻ രാഷ്ട്രപതി എ.പി. ജെ  അബ്ദുൾ കലാം ഡൽഹിയിൽ  ആദരിച്ചിരുന്നു.   96 വയസ്സായ  ഇദ്ദേഹം മകനൊപ്പമാണ് താമസിക്കുന്നത്.  

കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യനും ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

date