Skip to main content

കോവിഡ് മുന്നണിപോരാളികൾക്കും വിദ്യാർഥികൾക്കുമുള്ള വാക്സിനേഷൻ ആഗസ്റ്റ് 10ന്

ജില്ലയിലെ കോവിഡ് -19 മുന്നണിപ്പോരാളികൾക്കും വിദ്യാർഥികൾക്കും ആഗസ്റ്റ് 10 ന്  വാക്സിനേഷൻ നൽകുന്നതിനായി രണ്ട് കേന്ദ്രങ്ങളിൽ സൗകര്യം ഒരുക്കി. മുന്നണിപ്പോരാളികൾക്ക് കോവാക്സിൻ  നല്കുന്നതിനായി ആനന്ദാശ്രമം   പ്രാഥമികാരോഗ്യ കേന്ദ്രത്തിനു സമീപത്തുള്ള ഐ എം എ ഹാളിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. ഇ-ഹെൽത്ത് പോർട്ടലിൽ നിന്ന് സന്ദേശം ലഭിച്ചിട്ടുള്ള മുന്നണി പോരാളികൾ ലഭിച്ച സന്ദേശം, തിരിച്ചറിയൽ രേഖ എന്നിവ സഹിതം രാവിലെ 9 മണിക്കും ഉച്ചക്ക് 1 മണിക്കുമിടയിൽ വാക്സിനേഷൻ കേന്ദ്രത്തിൽ എത്തിചേർന്ന്  വാക്‌സിനേഷൻ സ്വീകരിക്കേണ്ടതാണ്.

കോളേജ് വിദ്യാർഥികൾക്ക് കോവാക്സിൻ നൽകുന്നതിനായി കുമ്പള  സാമൂഹികരോഗ്യ കേന്ദ്രത്തലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്. കോളേജിൽ നിന്ന് നൽകുന്ന തിരിച്ചറിയൽ കാർഡ് സഹിതം വാക്സിനേഷൻ കേന്ദ്രത്തിലെത്തി സ്പോട് രജിസ്ട്രേഷൻ ലഭിക്കുന്ന ആദ്യത്തെ 300 പേർക്കാണ് വാക്സിനേഷൻ നൽകുക. രാവിലെ 9 മണി മുതൽ ഉച്ചക്ക് 1 മണിവരെയാണ് വാക്സിനേഷൻ സമയം.

date