Skip to main content

മത്സ്യത്തൊഴിലാളികൾക്ക് 'സ്ക്വയർ മെഷ്'വിതരണം ചെയ്യുന്നു 

 

 

'സസ്റ്റൈനബിൾ മറൈൻ ഫിഷിങ് പ്രാക്ടീസസ് ' പദ്ധതിയുടെ ഭാഗമായി മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് 'സ്ക്വയർ മെഷ്' വിതരണം ചെയ്യുന്നു. 50% കിഴിവിലാണ് വിതരണം.

7000 രൂപയാണ് 

ഒരു 'സ്ക്വയർ മെഷ് ഫിഷ് കോഡ് എന്റ് 'യൂണിറ്റിന്റെ വില. 3500 രൂപയാണ് ഉപഭോക്താവ് നൽകേണ്ടത്. ഒരു ഉപഭോക്താവിന് രണ്ട് യൂണിറ്റ് സ്ക്വയർ മെഷ് വീതമാണ് നൽകുന്നത്.

6500 രൂപ വിലയുള്ള 

ഒരു 'സ്ക്വയർ മെഷ് ഷ്റിംപ് കോഡ് എന്റ് യൂണിറ്റും ഉപഭോക്താവിന് പകുതി വിലക്ക് ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് അതാത് മത്സ്യ ഭവനങ്ങളിലും ജില്ലാ ഫിഷറീസ് ഓഫീസിലും 

ബന്ധപ്പെടണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

ഫോൺ : 0487- 2441132, ഇ-മെയിൽ : ddftsr@gmail.com

date