Skip to main content

എന്‍.ആര്‍.ഐ സീറ്റുകളിലേക്കുള്ള പ്രവേശന കാലാവധി ദീര്‍ഘിപ്പിച്ചു 

               
കേരളാ സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള കല്ലൂപ്പാറ (8547005034, 04692678983) എഞ്ചിനീയറിംഗ് കോളേജിലേക്ക് സര്‍ക്കാര്‍/എ.ഐ.സി.റ്റി.ഇ പുതുതായി അനുവദിച്ച കമ്പ്യൂട്ടര്‍ സയന്‍സ് (സൈബര്‍ സെക്യൂരിറ്റി) എന്ന കോഴ്സിലേയ്ക്ക് 2021-22 അദ്ധ്യയന വര്‍ഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി  ഓഗസ്റ്റ് 13 വൈകിട്ട് 5 മണി വരെ ദീര്‍ഘിപ്പിച്ചു. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും കോളേജില്‍ ഓഗസ്റ്റ് 24 വൈകുന്നേരം 5 മണിവരെ സമര്‍പ്പിക്കാം. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ കോളേജിന്റെ വെബ്സൈറ്റ് വഴി (പ്രോസ്പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in സന്ദര്‍ശിക്കുക.
 

date