Skip to main content

ആയൂര്‍വേദ ആശുപത്രി അഭിമുഖം 13, 16 തീയതികളില്‍

 

പാറേമാവ് ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) വികസന സമിതി മുഖേന സെക്യൂരിറ്റി, ഫുള്‍ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), കുക്ക് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍  നിയമനം നടത്തുന്നതിന് ജൂലൈ 21, 22 തീയതികളില്‍  നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ബക്രീദ് പ്രമാണിച്ച് മാറ്റിയത് ഓഗസ്റ്റ് 13, 16 തീയതികളില്‍ നടത്തും. പുതിയ അപേക്ഷകള്‍, ഇടുക്കി ജില്ലയ്ക്കു പുറത്തുനിന്നുളള അപേക്ഷകള്‍ എന്നിവ പരിഗണിക്കുന്നതല്ല. 

ഫുള്‍ടൈം സ്വീപ്പര്‍ (സ്ത്രീകള്‍)- യോഗ്യത- 7-ാം ക്ലാസ് പ്രവൃത്തി പരിചയം - തീയതി ഓഗസ്റ്റ് 13 രാവിലെ 11 മണി 

സെക്യൂരിറ്റി - യോഗ്യത- 7-ാം ക്ലാസ് പ്രവൃത്തി പരിചയം - തീയതി ഓഗസ്റ്റ് 13 ഉച്ചകഴിഞ്ഞ് 2 മണി 
കുക്ക് - യോഗ്യത- 7-ാം ക്ലാസ് പ്രവൃത്തി പരിചയം - തീയതി ഓഗസ്റ്റ് 16 രാവിലെ 11 മണി 

അപേക്ഷകര്‍ കോവിഡ് -19 പ്രോട്ടോക്കോള്‍ പ്രകാരമുളള സര്‍ക്കാര്‍ നിബന്ധനകള്‍ നിര്‍ബന്ധമായും അനുസരിച്ചരിക്കണം. സാമൂഹിക അകലവും മാസ്‌ക്കും നിര്‍ബന്ധമാണ്. കൂടികാഴ്ച ദിവസം അനുവദിച്ചുളള സമയത്തിന് 30 മിനിറ്റ് മുമ്പ മാത്രമെ ഓഫീസ് പരിസരത്ത് പ്രവേശിക്കുവാന്‍ അനുവാദമുള്ളൂ.

date