Skip to main content
മോഡല്‍ പ്രീ സ്‌കൂള്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി മേലാങ്കോട്ട് എ.സി. കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂളില്‍ നടന്ന ശില്പശാലയില്‍ നിര്‍മ്മിച്ച പഠനോപകരണങ്ങള്‍

മോഡല്‍ പ്രീ സ്‌കൂളായി മാറാന്‍ ഒരുങ്ങി മേലാങ്കോട്ട്

ജില്ലയിലെ മോഡല്‍ പ്രീ സ്‌കൂളായി മേലാങ്കോട്ട് എ.സി കണ്ണന്‍ നായര്‍ സ്മാരക ഗവ. യു.പി സ്‌കൂള്‍ പ്രീ പ്രൈമറി വിഭാഗത്തെ മാറ്റിയെടുക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സര്‍വ്വശിക്ഷ കേരളത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 14 മാതൃകാ പ്രീ സ്‌കൂള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ജില്ലയിലെ മാതൃക വിദ്യാലയമായി കാഞ്ഞങ്ങാട് നഗരസഭയിലെ മേലാങ്കോട്ടിനെ തെരെഞ്ഞെടുത്തത്.
ശിശുകേന്ദ്രീകൃത സമീപനത്തിനനുസരിച്ചുള്ള പഠനോപകരണ നിര്‍മ്മാണമാണ് ആദ്യ ഘട്ടം. മൂന്നു ദിവസമായി നടന്ന ശില്‍പശാലയില്‍ വിവിധ ബി.ആര്‍.സി.കളില്‍ നിന്നുള്ള മുപ്പതോളം ചിത്രകലാധ്യാപകരും കരകൗശല വിദഗ്ധരും പങ്കെടുത്തു. എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ പി. രവീന്ദ്രന്‍, ഹോസ്ദുര്‍ഗ് എ.ഇ.ഒ. കെ.ടി. ഗണേഷ് കുമാര്‍, ബി.പി.സി ചുമതലയുള്ള വിജയലക്ഷ്മി, പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ എന്നിവര്‍ ശില്‍പശാല സന്ദര്‍ശിച്ചു.

date