Skip to main content

അപേക്ഷ ക്ഷണിച്ചു

 

    കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡി യുടെ കീഴില്‍ കട്ടപ്പനയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (മഹാത്മാ ഗാന്ധി  സര്‍വകലാശാല  അഫിലിയേഷന്‍)  ബി.എസ്.സി  കമ്പ്യൂട്ടര്‍ സയന്‍സ്,  ബി.എസ്.സി ഇലക്ട്രോണിക്‌സ് എന്നീ  ഡിഗ്രി  കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഫീസില്ല. ഈ വിഭാഗവര്‍ക്ക്    സര്‍ക്കാര്‍  നിയമപ്രകാരമുള്ള    ലംസംഗ്രാന്റും  സ്‌റ്റൈപെന്ററും   ലഭിക്കും.   എസ് സി/എസ് ടി  വിഭാഗത്തില്‍പെട്ടവര്‍ക്കു  ലാപ്‌ടോപ്പ്   സര്‍ക്കാരില്‍നിന്നും  സൗജന്യമായി ലഭിക്കും.   താല്പര്യമുള്ളവര്‍  www.ihrdadmissions.org  ല്‍   രജിസ്റ്റര്‍   ചെയ്യുക .  കോളേജില്‍  പ്രവര്‍ത്തിക്കുന്ന     സൗജന്യ  ഹെല്പ് ഡെസ്‌ക്  വഴിയും  അപേഷിക്കാം.   കൂടുതല്‍  വിവരങ്ങള്‍ക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍:  04868-250160/ 8547005053 / 9447036714 / 9074434181. വെബ്‌സൈറ്റ്- www.ihrd.a-c.in

date