Skip to main content

ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേര്‍ണലിസം കോഴ്സിന്റെ ഓണ്‍ലൈന്‍, ഓഫ് ലൈന്‍, ഹൈബ്രിഡ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയ യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30വയസ്. മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സഹായം എന്നിവ പഠനസമയത്ത് നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ജേര്‍ണലിസം എന്നിവയിലും പരിശീലനം ലഭിക്കും. അപേക്ഷാ ഫോമുകള്‍ ksg.keltron.in  എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 31നകം കെല്‍്ട്രോണ്‍ നോളജ് സെന്റര്‍, ലിങ്ക് റോഡ്, കോഴിക്കോട്, 673002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9544958182, 8137969292

date