Skip to main content

പ്ലസ് വണ്‍, പ്ലസ്ടു  തുല്യതാ  പരീക്ഷകള്‍ പൂര്‍ത്തിയായി ജില്ലയില്‍ 4766 പേര്‍ പരീക്ഷ എഴുതി

സംസ്ഥാന സാക്ഷരതാമിഷന്റെ ഒന്നാംവര്‍ഷ, രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സുകളുടെ പൊതു പരീക്ഷ പൂര്‍ത്തിയായി.  ജില്ലയില്‍ ഒന്നാംവര്‍ഷ തുല്യതാ കോഴ്‌സിന്  2,303  പേരും രണ്ടാംവര്‍ഷ തുല്യതാ കോഴ്‌സിന് 2,463 പേരും ഉള്‍പ്പെടെ ആകെ 4,766 പേരാണ്  പരീക്ഷ എഴുതിയത്. ഒന്നാംവര്‍ഷ തുല്യതാ പഠിതാക്കളില്‍  915 പുരുഷന്‍മാരും, 1,388 സ്ത്രീകളും 297 പട്ടിക ജാതിക്കാരും മൂന്ന് പട്ടികവര്‍ഗക്കാരും ഉള്‍പ്പെടും. രണ്ടാംവര്‍ഷ തുല്യതാ പഠിതാക്കളില്‍ 911 പുരുഷന്‍മാര്‍, 1552 സ്ത്രീകള്‍, 392 പട്ടിക ജാതിക്കാര്‍, ഏഴ് പട്ടിക വര്‍ഗക്കാര്‍ എന്നിങ്ങനെയാണ്  പരീക്ഷ എഴുതിയത്.29 കേന്ദ്രങ്ങളിലാണ് ജില്ലയില്‍ പരീക്ഷ നടന്നത്. ഹയര്‍സെക്കന്‍ഡറി തുല്യതാകോഴ്‌സിന് ചേര്‍ന്നവര്‍ക്ക് സാക്ഷരതാമിഷന്‍ ജില്ലയിലെ 54 പഠനകേന്ദ്രങ്ങളില്‍ ഒരു വര്‍ഷമായി അവധി ദിവസ സമ്പര്‍ക്ക ക്ലാസുകള്‍ നല്‍കിയിരുന്നു. കോവിഡ് നിയന്ത്രണങ്ങളുളള  സമയത്ത് ക്ലാസുകള്‍ ഓണ്‍ലൈനായാണ് നല്‍കിയിരുന്നത്.

date