Skip to main content

പ്രീസ്‌കൂള്‍  അധ്യാപക പരിവര്‍ത്തന പരിപാടി ആരംഭിച്ചു

ജില്ലയില്‍  പൊതുവിദ്യാഭ്യാസ വകുപ്പ് , സമഗ്ര ശിക്ഷ കേരള, എസ്.സി.ഇ.ആര്‍.ടി, ഡയറ്റ് എന്നീ ഏജന്‍സികളുടെ നേതൃത്വത്തില്‍ പ്രീ സ്‌കൂള്‍ അധ്യാപക പരിവര്‍ത്തന പരിപാടി ആരംഭിച്ചു. ജില്ലയില്‍ സര്‍ക്കാര്‍ ഹോണറേറിയം ലഭിക്കുന്ന എല്ലാ പ്രീ സ്‌കൂള്‍ അധ്യാപികമാര്‍ക്കും നല്‍കുന്ന പരിശീലനത്തിന്റെ  ജില്ലാതല ഉദ്ഘാടനം നിലമ്പൂര്‍ നഗരസഭ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം നിര്‍വഹിച്ചു.
 

ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ട്രെയിനര്‍മാര്‍, ക്ലസ്റ്റര്‍ റിസോഴ്‌സ് കോര്‍ഡിനേറ്റര്‍മാര്‍, നിലമ്പൂര്‍ ഉപജില്ലയിലെ 30 പ്രീ സ്‌കൂള്‍ അധ്യാപകര്‍  എന്നിവര്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച പരിശീലന  പരിപാടിയില്‍ പങ്കെടുത്തു.  പ്രീ സ്‌കൂള്‍ പാഠ്യപദ്ധതിയായ കളിപ്പാട്ടം, കളിത്തോണി  എന്നിവ പരിചയപ്പെടുത്തുകയും രക്ഷിതാക്കളെ  പങ്കാളികളാക്കി  നിത്യജീവിതവും ചുറ്റുപാടുകളുമായി ബന്ധപ്പെടുത്തി പ്രീ സ്‌കൂള്‍ പഠനം നടപ്പിലാക്കുന്നതിനുമുള്ള പരിശീലനവുമാണ് നല്‍കുന്നത്. ഏഴ്  ബാച്ചുകളിലായി ജില്ലയിലെ എല്ലാ  അധ്യാപകര്‍ക്കും പരിശീലനം ലഭ്യമാക്കുമെന്ന്  എസ്.എസ്.കെ ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ടി.രത്‌നാകരന്‍ അറിയിച്ചു.  

ഉദ്ഘാടന ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം അധ്യക്ഷയായി. ഡയറ്റ് പ്രിന്‍സിപ്പല്‍ പി.മുഹമ്മദ് മുസ്തഫ, ഡയറ്റ് സീനിയര്‍ ലക്ചറര്‍ ഇ.കെ നിഷ, വണ്ടൂര്‍ ഡി.ഇ.ഒ  ആര്‍.സൗദാമിനി, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോര്‍ഡിനേറ്റര്‍  എം.മണി, നിലമ്പൂര്‍ എ.ഇ.ഒ  ടി.പി മോഹന്‍ദാസ്, സമഗ്ര ശിക്ഷാ കേരളം മലപ്പുറം ജില്ലാ കോര്‍ഡിനേറ്റര്‍ ടി.രത്‌നാകരന്‍,  നിലമ്പൂര്‍ ബി.പി.സി.എം മനോജ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date