Skip to main content

രോഗബാധിതരെ ഡി.സി.സികളിലേക്ക് മാറ്റുന്നത് ഊര്‍ജിതമാക്കണം-ജില്ലാ കലക്ടര്‍

രോഗവ്യാപനനിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോവിഡ്  പോസിറ്റീവാകുന്നവരുള്ള വീടുകളില്‍ മതിയായ സൗകര്യമില്ലാത്തവരെ ഡി.സി.സി(ഗൃഹവാസ പരിചരണ കേന്ദ്രം)കളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഊര്‍ജിതമാക്കണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് നിര്‍ദേശം. രോഗികളെ പ്രവേശിപ്പിക്കുന്നതിന് ഏതെങ്കിലും ഡി.സി.സിയില്‍ സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ ലഭ്യമായ തൊട്ടടുത്തുള്ള  തദ്ദേശ സ്ഥാപനത്തിലെ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നിര്‍ദേശമുണ്ട്. 60 വയസ്സിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തി. കോര്‍പ്പറേഷന്‍ പരിധിയിലും നഗരസഭ വാര്‍ഡുകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ശക്തിപ്പെടുത്തണമെന്നും  നിര്‍ദേശിച്ചു.
സിറ്റി പോലീസ് കമ്മീഷണര്‍ ടി.നാരായണന്‍, സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ, ജില്ലാ വികസന കമ്മീഷണര്‍ ആസിഫ് കെ. യൂസഫ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ.അരുണ്‍ എസ്.നായര്‍, എ.ഡി.എം എന്‍. സാജിദാ ബീഗം, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു
(പി.ആര്‍.കെ നമ്പര്‍.2061/2021)

date