Skip to main content

60 വയസിന് മുകളില്‍ പ്രായമുള്ളവരുടെ ആദ്യ ഡോസിന് മുഖ്യ പരിഗണന

ജില്ലയിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മുഖ്യപരിഗണന നല്‍കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 45 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ വിവിധ കേന്ദങ്ങളില്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും. ഇന്നത്തെ(ഓഗസ്റ്റ് 13) കേന്ദ്രങ്ങളുടെ വിവരം ചുവടെ.
കോവിഷീല്‍ഡ്-കുണ്ടറ, നെടുങ്ങോലം, നീണ്ടകര, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, ശാസ്താംകോട്ട താലൂക്ക് ആശുപത്രികള്‍, കൊല്ലം മെഡിക്കല്‍ കോളജ്, പുനലൂര്‍ സ്‌നാനഘട്ടം, എഴുകോണ്‍, ആശ്രാമം ഇ.എസ്.ഐ ആശുപത്രികള്‍, എ.ആര്‍ ക്യാമ്പ്, കോര്‍പറേഷന്‍ സ്റ്റേഡിയം, വാടി സെന്റ് ആന്റണീസ് എല്‍.പി.എസ്, ചിറ്റൂര്‍ യു.പി.എസ്, കരുനാഗപ്പള്ളി ടൗണ്‍ യു.പി.എസ,് കടയ്ക്കല്‍ ഗവ.യു.പി.എസ്, മുതുപിലാക്കാട് എല്‍.വി.എല്‍.പി.എസ്, മുളങ്കാടകം വെസ്റ്റ് ക്വയിലോണ്‍ എച്ച്.എസ്, കൊറ്റംകുളങ്ങര ഗവ.എല്‍.പി.എസ്, കോയിക്കല്‍ എച്ച്.എസ്.എസ്, വടക്കേവിള പഞ്ചായത്ത് എല്‍.പി.എസ്, പുത്തന്‍നട ഗവ.എല്‍.പി.എസ്, ഉളിയക്കോവില്‍ എല്‍.പി.എസ്, മുണ്ടയ്ക്കല്‍ അര്‍ബന്‍ പ്രാഥമികാരോഗ്യ കേന്ദ്രം, അലയമണ്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, ഏരൂര്‍, ആദിച്ചനല്ലൂര്‍, ചിറക്കര, പാരിപ്പള്ളി, പൊഴിക്കര, മേലില, മൈലം, തലച്ചിറ, ഈസ്റ്റ് കല്ലട, ആലപ്പാട്, അഴീക്കല്‍, തഴവ, തൊടിയൂര്‍, എഴുകോണ്‍, എഴുകോണ്‍ പവിത്രേശ്വരം, പബയപ്പള്ളി, നെടുവത്തൂര്‍, കുമ്മിള്‍, മടത്തറ, മാങ്കോട് ചിതറ, വള്ളിക്കാവ,് ഇരവിപുരം, തൃക്കോവില്‍വട്ടം, കൊറ്റങ്കര, മാങ്കോട് പത്തനാപുരം, പട്ടാഴി, പട്ടാഴി വടക്കേക്കര, പിറവന്തൂര്‍, കുന്നത്തൂര്‍, പോരുവഴി, ശൂരനാട് സൗത്ത്, വെസ്റ്റ് കല്ലട, തേവലക്കര, കിളികൊല്ലൂര്‍, ശക്തികുളങ്ങര, തൃക്കരുവ, ഇളമാട്, ഇട്ടിവ,  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍,  അഞ്ചല്‍, ചവറ, കലയ്‌ക്കോട്, നെടുമ്പന,  കുളക്കട, കുളത്തൂപ്പുഴ, മണ്‍ട്രോതുരുത്ത്, പേരയം, പെരിനാട്,  മൈനാഗപ്പള്ളി, നെടുമണ്‍കാവ്, നിലമേല്‍, ഓച്ചിറ, പാലത്തറ, മയ്യനാട്, പത്തനാപുരം,  ശൂരനാട് നോര്‍ത്ത്, തെക്കുംഭാഗം, തൃക്കടവൂര്‍, വെളിനല്ലൂര്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ചവറ, ചാത്തന്നൂര്‍, എസ്.എന്‍.പുരം, ഉമ്മന്നൂര്‍, തെ•ല, പെരുമണ്‍, വെളിയം, കെ.എസ്.പുരം, ഇളമ്പള്ളൂര്‍, വിളക്കുടി, ചടയമംഗലം, കുടുംബാരോഗ്യ കേന്ദ്രങ്ങള്‍;

കോവാക്‌സിന്‍-ആര്യങ്കാവ്, തലവൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, കുളക്കട സാമൂഹികാരോഗ്യ കേന്ദ്രം, കെ.എസ്.പുരം, ഇളമ്പള്ളൂര്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ .

(പി.ആര്‍.കെ നമ്പര്‍.2062/2021)

date