Skip to main content

പുന്നപ്ര എം.ആര്‍.എസ്: പ്ലസ് വൺ അപേക്ഷ ക്ഷണിച്ചു 

 

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ പുന്നപ്ര ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് (പെൺകുട്ടികൾ മാത്രം) 2021-22 അധ്യായന വർഷത്തേക്ക് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. സ്‌കൂളിൽ നിന്നും ലഭിക്കുന്ന നിശ്ചിത ഫോറം പൂരിപ്പിച്ച് ജാതി, വരുമാനം, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, എന്നിവയുടെ പകർപ്പിനോപ്പം ഓഗസ്റ്റ്16 മുതൽ നേരിട്ടോ, പ്രിൻസിപ്പൽ, ഡോ. അംബേദ്കർ മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, വാടയ്ക്കൽ പി.ഒ, ആലപ്പുഴ-688003 എന്ന വിലാസത്തിലോ ലഭ്യമാക്കണം. സയൻസ് ബാച്ചിലേക്കാണ് പ്രവേശനം നൽകുന്നത്. ആകെയുള്ള 39 സീറ്റുകളിൽ 60 ശതമാനം പട്ടികജാതിക്കാർക്കും 30 ശതമാനം പട്ടികവർഗ്ഗക്കാർക്കും 10 ശതമാനം മറ്റു വിഭാഗത്തിനുമായി നീക്കിവച്ചിരിക്കുന്നു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. പ്രവേശനത്തിന് യോഗ്യത നേടുന്നവർക്ക് വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ സർക്കാർ ചെലവിൽ നൽകും. വിശദവിവരത്തിന് ഫോൺ: 7902544637,9947264151.

date