Skip to main content

സഞ്ജു ബിനോജ് വെളിയനാട് പഞ്ചായത്ത്  ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ

 

ആലപ്പുഴ : വെളിയനാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷയായി എൽ.ഡി.എഫിലെ സഞ്ജു ബിനോജ് തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പ് യോഗത്തിൽ അദ്ധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ച യു.ഡി.എഫിലെ സിന്ധു സൂരജിനെ പരാജയപ്പെടുത്തിയാണ് സഞ്ജു ബിനോജ് തിരഞ്ഞെടുക്കപ്പെട്ടത് . വെളിയനാട് വിദ്യാഭ്യാസ എ.ഇ.ഒ ഓഫീസ് സൂപ്രണ്ട് ഉദയൻ്റ അദ്ധ്യക്ഷതയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഒന്നിനെതിരെ രണ്ട് വോട്ടുകൾക്കാണ് എൽ.ഡി എഫ് സ്ഥാനാർഥി വിജയിച്ചത്. യു.ഡി.എഫിലെ സിന്ധു സൂരജിനെതിരെ എൽ.ഡി എഫ് നല്കിയ അവിശ്വാസ പ്രമേയം പാസായതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.

date