Skip to main content

ആലപ്പുഴ - പാതിരാമണൽ ബോട്ട് സർവ്വീസ് പുനരാരംഭിക്കുന്നു

 

ആലപ്പുഴ : കൊറോണ വൈറസ്  ബാധയെ തുടർന്നുള്ള ലോക്ക് ഡൗൺ മൂലം നിർത്തി വച്ചിരുന്ന ജലഗതാഗത വകുപ്പിന്റെ ആലപ്പുഴ - പാതിരാമണൽ ടൂറിസ്റ്റ് സർവ്വീസ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഓഗസ്റ്റ് 14 മുതൽ പുനരാരംഭിക്കുമെന്ന് വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എ.സി കാബിനിൽ യാത്ര ചെയ്യുന്നതിന് മുതിർന്നവർക്ക് 600/- രൂപയും നോൺ എ.സി കാബിനിൽ 400 രൂപയും കുട്ടികൾക്ക് (5 വയസ്സ് മുതൽ 12 വയസ്സ് വരെ) ഹാഫ് ടിക്കറ്റും ആണ് യാത്രാ നിരക്ക്. രാവിലെ 10 മുതൽ വൈകുനേരം 5 മണി വരെ 9400050375 എന്ന നമ്പരിൽ ബന്ധപ്പെട്ട് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. യാത്രക്കാര്‍ മാസ്ക് ധരിച്ചിരിക്കണം. അകലം പാലിച്ച് ഇരുന്നുള്ള യാത്രമാത്രമേ അനുവദിക്കൂ തുടങ്ങിയ നിബന്ധനകളോടെയാണ് ബോട്ട് സര്‍വീസ് ആരംഭിക്കുന്നത്. 

date