Skip to main content

വാസ്തു വിദ്യാ ഗുരുകുലത്തില്‍ കോഴ്സുകള്‍ സെപ്റ്റംബര്‍ മുതല്‍ 

ആലപ്പുഴ: കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ പത്തനംതിട്ടയില്‍ ആറന്മുളയില്‍ പ്രവര്‍ത്തിക്കുന്ന പാരമ്പര്യ വാസ്തുവിദ്യ, ചുമര്‍ ചിത്ര സംരക്ഷണ കേന്ദ്രമായ വാസ്തുവിദ്യാഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ സെപ്റ്റംബര്‍ മുതല്‍  ആരംഭിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കൊണ്ട് ആദ്യഭാഗം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആയിരിക്കും. പോസ്റ്റ് ഗ്രാഡ്വേറ്റ്ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരു വര്‍ഷം). ആകെസീറ്റ് - 25,  യോഗ്യത - ബിടെക് -സിവില്‍ എന്‍ജീനിയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം.. അപേക്ഷ ഫീസ്      - 200/-രൂപ. 
സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ച്ചര്‍ ( ഒരു വര്‍ഷം ). പ്രായപരിധി           -  35 വയസ്സ്, യോഗ്യത  -  എസ്.എസ്.എല്‍.സി, ആകെസീറ്റ്       -  40 (50% വിശ്വകര്‍മ്മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു). അപേക്ഷ ഫീസ്        -  100/-രൂപ.
 ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സ്.. പ്രായപരിധി - ഇല്ല, യോഗ്യത - എസ്. എസ്.എല്‍.സി., ആകെസീറ്റ്        - 25, അപേക്ഷ ഫീസ്    - 200/-രൂപ.
അപേക്ഷഫോറം മണിയോര്‍ഡറോ, പോസ്റ്റല്‍ ഓര്‍ഡര്‍ മുഖാന്തിരമോ ഓഫീസില്‍ നിന്ന് നേരിട്ടോ കൈപ്പറ്റാവുന്നതാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി 31/08/2021. അപേക്ഷകള്‍ www.vasthuvidyagurukulam.com എന്ന വെബ്സൈറ്റില്‍ കൂടി ഓണ്‍ലൈനായി  അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വാസ്തുവിദ്യാ ഗുരുകുലവുമായി  നേരിട്ട് ബന്ധപ്പെടുക. ഫോണ്‍:  9847053294,9947739442, 9847053293.

date