Skip to main content

ആസാദി കാ അമൃത് മഹോത്സാവ്; നെഹ്റു യുവ കേന്ദ്ര  പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും

ആലപ്പുഴ: സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ  ജില്ലാ നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ യുവജന സന്നദ്ധ സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാതലത്തിലും ഗ്രാമതലത്തിലും കൂട്ടയോട്ടം(ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ), സ്വാതന്ത്ര്യ സമര ചരിത്രത്തെ ആസ്പദമാക്കി സെമിനാറുകൾ , വെബ്ബിനാറുകൾ , ക്വിസ്-മൊബൈൽ ഫോട്ടോഗ്രാഫി  മത്സരങ്ങൾ , ദേശഭക്തിഗാനാലാപനം , ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു .
യുവജനതയെ ചരിത്ര നിമിഷങ്ങളുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള വിവിധ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം കോവിഡ് മാനദണ്ഡം പാലിച്ചു   ആലപ്പുഴ ബീച്ചിൽ നിന്നും കൂട്ടയോട്ടത്തോടെ ആരംഭിക്കുന്നു. എഴുപത്തഞ്ചോളം ഗ്രാമങ്ങളിൽ ഇതിന്റെ ഭാഗമായി കൂട്ടയോട്ടവും വിവിധ പരിപാടികളും ഉണ്ടാകും . കൂടാതെ ഓഗസ്റ്റ് 14ന് വൈകിട്ട് ഏഴിന് എല്ലാ വീടുകളിലും ദീപം തെളിക്കല്‍ നടത്തും. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ആഘോഷങ്ങൾക്ക് സമാപനം കുറിക്കും.

date