Skip to main content

വ്യവസായ മന്ത്രിയുടെ  ജില്ലയിലെ‍  'മീറ്റ് ദ മിനിസ്റ്റർ പരിപാടി സെപ്റ്റംബർ 9ന്

 

ആലപ്പുഴ: വ്യവസായികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വ്യവസായ മന്ത്രി പി. രാജീവിന്റെ 'മീറ്റ് ദ മിനിസ്റ്റർ' പരിപാടി സെപ്തംബർ 9 ന് രാവിലെ 10 മണി മുതൽ ഒരു മണി വരെ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടത്തും.

വ്യവസായ സ്ഥാപനങ്ങൾ ആരംഭിച്ചവർ, തുടങ്ങാൻ ആഗ്രഹിക്കുന്നവൻ എന്നിവരെ നേരിൽ കാണുക, വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കും തടസങ്ങൾക്കും പരിഹാരം കണ്ടെത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. സംരംഭങ്ങൾ നടത്തുന്നവർക്കും പുതുതായി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും പരാതികളും പ്രശ്നങ്ങളും മന്ത്രിയോട് നേരിട്ട് പറയാം. ഉന്നത ഉദ്യോഗസ്ഥർ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ മന്ത്രിക്കൊപ്പം ഉണ്ടാകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശദവിവരത്തിന് ഫോൺ : 0477 2251272, മെയിൽ ഐ ഡി : dicalpnsection@gmail.com.

date