Skip to main content

നൈപുണ്യപരിശീലനം: ഐ.ഐ.ഐ.സി.അപേക്ഷ ക്ഷണിച്ചു

 കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് സ്ഥാപനമായ കൊല്ലം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ്  കണ്‍സ്ട്രക്ഷനിലെ (ഐ.ഐ.ഐ.സി.) കോഴ്സുകളിലേക്ക് സെപ്റ്റംബര്‍ 12 വരെ അപേക്ഷിക്കാം. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഫീസുകളില്‍ 18 മുതല്‍ 20 വരെ ശതമാനം കുറവുണ്ട്. ടെക്നീഷ്യന്‍, സൂപ്പര്‍വൈസറി, മാനേജീരിയല്‍ എന്നീ മൂന്നു തലങ്ങളിലായി 18 നൈപുണ്യ പരിശീലന പരിപാടികളുണ്ട്. പത്താം ക്ലാസ് മുതല്‍ എന്‍ജിനീയറിങ്ങ് വരെ യോഗ്യതയുള്ളവര്‍ക്കായി മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള പരിശീലന പരിപാടികളുണ്ട്. പ്ലസ് ടു പാസായവര്‍ക്ക് ക്വാളിറ്റി കണ്‍ട്രോള്‍ ടെക്നീഷ്യന്‍ ലെവല്‍, പ്ലംബിംഗ് സൂപ്പര്‍വൈസര്‍ ലെവല്‍, പ്ലംബിംഗ് ഫോര്‍മാന്‍ ലെവല്‍  എന്നീ സൂപ്പര്‍വൈസറി പരിശീലന പരിപാടികള്‍.
പത്താം ക്ലാസ് പാസായവര്‍ക്ക് പ്ലംബര്‍ ജനറല്‍ ലെവല്‍, മൂന്നുമാസത്തെ അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍, കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ടെക്നിഷ്യന്‍ ലെവല്‍, കണ്‍സ്ട്രക്ഷന്‍ വെല്‍ഡര്‍ ലെവല്‍, കണ്‍സ്ട്രക്ഷന്‍ പെയിന്റര്‍ ആന്‍ഡ് ഡെക്കറേറ്റര്‍ ലെവല്‍, ബാര്‍ബെന്‍ഡര്‍ ആന്‍ഡ് സ്റ്റീല്‍ ഫിക്‌സര്‍ ലെവല്‍, അസിസ്റ്റന്റ് സര്‍വേയര്‍ ലെവല്‍ എന്നീ കോഴ്‌സുകള്‍.
ബിടെക് സിവില്‍/ബി ആര്‍ക്ക് പാസായവര്‍ക്ക് ആറു മാസത്തെ പ്രൊഫഷനല്‍ എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം, ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ ഇന്‍ അഡ്വാന്‍സ്ഡ് കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്റ്, ഇന്റീരിയര്‍ ഡിസൈന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍, അര്‍ബന്‍ പ്ലാനിങ് ഡിസൈന്‍  ആന്‍ഡ് മാനേജ്മെന്റ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും ബിടെക് പാസായവര്‍ക്കും അപേക്ഷിക്കാവുന്ന ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ ഇന്‍ ഫെസിലിറ്റീസ് മാനേജ്മെന്റ് ആന്‍ഡ് കോണ്‍ട്രാക്ട് മാനേജ്മെന്റ്, റീട്ടെയില്‍ മാനേജ്മന്റ് എന്നിവയാണ് മാനേജീരിയല്‍ പരിശീലന പരിപാടികള്‍.
ബിടെക് സിവിലിനു പുറമെ ഡിപ്ലോമ സിവില്‍, ഏതെങ്കിലും സയന്‍സ് ബിരുദദാരികള്‍, ബിഎ ജ്യോഗ്രഫി വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്ന ആറു മാസംത്തെ അഡ്വാന്‍സ്ഡ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഇന്‍ ജിഐഎസ്/ജിപിഎസ്, പ്ലസ് ടു പാസായവര്‍ക്ക് അപേഷിക്കാവുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റാലിറ്റി മാനേജ്മന്റ് എന്നീ സൂപ്പര്‍വൈസറിതല കോഴ്‌സുകള്‍ക്കും അപേക്ഷിക്കാം.
കേന്ദ്ര സ്‌കില്‍ ഡെവലപ്മെന്റ് മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ സ്‌കില്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷനാണ്  കോഴ്‌സുകള്‍ക്കു രൂപം നല്‍കിയത്. നാഷനല്‍ സ്‌കില്‍ ക്വാളിറ്റി ഫ്രെയിംവര്‍ക്കിനു കീഴിലുള്ള പരിശീലനപരിപാടികള്‍ പാസായി ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പലതരത്തിലുള്ള ദേശീയ  തൊഴില്‍ പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാനദണ്ഡമാണ്. അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും www.iiic.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 8078980000.

date