Skip to main content

കോവിഡ് പ്രതിരോധ സന്ദേശ പൂക്കളമിടൂ സമ്മാനങ്ങള്‍ നേടാം

 

കോവിഡ് കാലത്ത്  സുരക്ഷിതമായി വീട്ടിലിരുന്ന് ഓണമാഘോഷിക്കുന്നതിനും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്നതിനുമായി വീടുകളില്‍ കോവിഡ് പ്രതിരോധ സന്ദേശ ഓണപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. തവനൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും തൃക്കണാപുരം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഓണപ്പൂക്കള മത്സരം. മുന്‍കൂട്ടി  രജിസ്റ്റര്‍ ചെയ്ത ഗ്രാമ പഞ്ചായത്ത് നിവാസികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മികച്ച സന്ദേശ പൂക്കളങ്ങള്‍ക്ക് സമ്മാനങ്ങളുണ്ട്. ഓണപൂക്കള മത്സരം ഓഗസ്റ്റ് 15 നാണ് നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ഓഗസ്റ്റ് 14 നകം 8714248889 എന്ന നമ്പറില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം.

date