Skip to main content

ഏറനാട് താലൂക്കില്‍ പരിശോധന തുടരുന്നു

 

പൊതുവിപണിയിലെ ക്രമക്കേടുകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് റേഷന്‍ കടകളടക്കം  12 വ്യാപാര സ്ഥാപനങ്ങളില്‍  പരിശോധന നടത്തി.  തോട്ടേക്കാട്, കാവനൂര്‍, എളങ്കൂര്‍ എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. ഒരു റേഷന്‍ കടയില്‍ ക്രമക്കേട് കണ്ടെത്തി നടപടിയെടുത്തു. റേഷന്‍ കടകളില്‍  ഭക്ഷ്യധാന്യങ്ങളുടെയും ഓണകിറ്റുകളുടെയും വിതരണത്തിനുള്ള ലഭ്യത പരിശോധിച്ചു.  പൊതുവിപണി പരിശോധനയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാന്‍ എല്ലാ കടക്കാര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത മൂന്ന് കടകള്‍ക്കെതിരെ നടപടിയെടുത്തു. കാവനൂര്‍, തോട്ടേക്കാട് എന്നിവിടങ്ങളിലെ കിറ്റ് പാക്കിങ് സെന്റര്‍ പരിശോധിച്ചു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ എ.സുള്‍ഫീക്കര്‍, പി. പ്രദീപ്, ജി.എ സുനില്‍ദത്ത് എന്നിവര്‍ പങ്കെടുത്തു.   താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date