Skip to main content

സംസ്ഥാനതല  ഫാക്കല്‍റ്റി  ഡവലപ്‌മെന്റ് പ്രോഗ്രാം   ഓഗസ്റ്റ് 14ന് സമാപിക്കും

 

വിദ്യാര്‍ത്ഥികളില്‍ സ്വയം സംരംഭകത്വ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജ് ഓഗസ്റ്റ് ഒന്‍പത് മുതല്‍ സംഘടിപ്പിച്ചു വരുന്ന സംസ്ഥാനതല  ഫാക്കല്‍റ്റി  ഡവലപ്‌മെന്റ് പ്രോഗ്രാം  ഓഗസ്റ്റ് 14ന് സമാപിക്കും.  സമാപന ചടങ്ങില്‍  പാലക്കാട് ഐ.ഐ.ടി ഡയറക്ടര്‍ പ്രൊഫസര്‍ പി.ബി സുനില്‍കുമാര്‍ പങ്കെടുക്കും. തുടര്‍ന്നുളള  രണ്ടു ദിവസങ്ങളില്‍  വി ഗാര്‍ഡില്‍ നിന്നും കൊച്ചൗസേഫ് ചിറ്റിലപ്പിളളി, സുമേഷ് കെ.മേനോന്‍, വിശാല്‍ കാതം, ജെ.എസ് അരുണ്‍, എസ്. സര്‍ജു എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിക്കും.  കേരളത്തിലെ 60 പോളിടെക്‌നിക്കുകളില്‍ നിന്നും അധ്യാപകര്‍ പങ്കെടുക്കുന്ന ഓണ്‍ലൈന്‍ പ്രോഗ്രാമിന്റെ ഉദ്ഘാടന പരിപാടികളില്‍ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ്, എസ്.ഐ.ടി.ടി.ടി.ആര്‍ ജോയിന്റ് ഡയറക്ടര്‍ ഇ. ജെ ടോണി,  സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍  ജോയിന്റ് ഡയറക്ടര്‍ പി. ബീന എന്നിവര്‍ പങ്കെടുത്തു.  

date