Skip to main content

നഗരസഭയുടെ വാക്‌സിന്‍ വണ്ടി പ്രയാണം ആരംഭിച്ചു

 

പൊന്നാനി നഗരസഭാ പരിധിയിലെ 60 വയസിന് മുകളിലുള്ളവര്‍ക്ക് ഓഗസ്റ്റ് 15 നകം തന്നെ സമ്പൂര്‍ണ വാക്‌സിനേഷന്‍ എന്ന ലക്ഷ്യത്തോടെ നഗരസഭ കുത്തിവെപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. ഇതിന്റെ ഭാഗമായി വാര്‍ഡുകളില്‍ പോയി വാക്‌സിന്‍ എടുക്കുന്നതിന് പൊന്നാനി നഗരസഭയുടെ വാക്‌സിന്‍ വണ്ടി പ്രയാണം ആരംഭിച്ചു. നഗരസഭയിലെ 41 മുതല്‍ 46 വരെയുള്ള തീരദേശ വാര്‍ഡുകളിലാണ്  വാക്‌സിന്‍ വണ്ടി ആദ്യ ദിനം പര്യടനം നടത്തിയത്.
 

രണ്ട് ദിവസങ്ങളിലായി  എം.ഐ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും  ആര്‍.വി പാലസ് ഓഡിറ്റോറിയത്തിലും മുതിര്‍ന്ന പൗരന്മാര്‍ക്കായി ക്യാമ്പ് സംഘടിപ്പിച്ചു. വയോധികരായ എല്ലാവര്‍ക്കും സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ എന്നതാണ് നഗരസഭയുടെ ലക്ഷ്യം. ഇതിനായി വരും ദിവസങ്ങളിലും കൂടുതല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.  സഞ്ചരിക്കുന്ന വാക്‌സിന്‍ യൂണിറ്റിന്റെ പ്രയാണം കൂടുതല്‍ വാര്‍ഡുകയിലേക്ക് വ്യാപിപ്പിക്കാനാണ് നഗരസഭയുടെ തീരുമാനം.

date