Skip to main content

മാലിന്യമുക്ത ചാലിയാര്‍ പദ്ധതിക്ക് ആസൂത്രണസമിതി അംഗീകാരം

നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന മാലിന്യമുക്ത ചാലിയാര്‍ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചു.  പദ്ധതിയുടെ മൊത്തം  അടങ്കല്‍ തുക 193.59 കോടി രൂപയാണ്.  പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക് പരിധിയില്‍ മണ്ണ്, ജലസംരക്ഷണം, മാലിന്യ സംസ്‌കരണ പദ്ധതികള്‍, ബോധ വല്‍ക്കരണ പരിപാടികള്‍, ആധുനിക രീതിയിലുള്ള അറവുശാലകള്‍, പുഴ സൗന്ദര്യവത്ക്കരണം തുടങ്ങിയ പ്രവൃത്തികള്‍ നടപ്പാക്കും. വിവിധ വകുപ്പുകളുമായി സംയോജിപ്പിച്ചാണ്പദ്ധതികള്‍ നടപ്പിലാക്കുക. പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് പ്രത്യേകം പരിശീലനം സിദ്ധിച്ച ചെക്ക് ആന്റ് ചാര്‍ജ്ജ് ഇന്‍സ്‌പെക്‌ടേഴ്‌സിനെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ പദ്ധതിയുമായി സംയോജിപ്പിച്ചാണ്  പദ്ധതി നടപ്പിലാക്കുന്നത്.  വിവിധ വകുപ്പുകളുടെ പദ്ധതി വിഹിതം ഈ പദ്ധതിക്ക് പ്രയോജനപ്പെടുത്താനും ആസൂത്രണ സമിതി അംഗീകാരത്തോടെ സാധ്യമാവും.

 

date