പോളിടെക്നിക് അദ്ധ്യാപകര്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കും: മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്
പോളിടെക്നിക് കോളേജുകളിലെ അദ്ധ്യാപകരുടെ മികവ് വര്‍ദ്ധിപ്പിക്കുന്നതിന് ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കടുത്തുരുത്തി പോളിടെക്നിക്കില്‍ നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇവര്‍ക്കായി എം.ടെക് പഠനത്തിന് 20 സീറ്റുകള്‍ സംവരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ അക്കാദമിക -കായിക കഴിവുകളും സര്‍ഗ്ഗശേഷിയും മികച്ചതാക്കുന്നതിന് അദ്ധ്യാപകരുടെ കഴിവുകള്‍ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. അന്താരാഷ്ട്രതലത്തില്‍ മത്സരിച്ച് വിജയിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതില് അദ്ധ്യാപകര്‍ ശ്രദ്ധിക്കണം. 199 പുതിയ അദ്ധ്യാപകരെ പോളിടെക്നിക്കുകളില്‍ ഒറ്റയടിക്ക് നിയമിച്ചിട്ടുണ്ട്. അടുത്തഘട്ടത്തില്‍ കൂടുതല്‍ അദ്ധ്യാപകരെ നിയമിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.
(കെ.ഐ.ഒ.പി.ആര്-1178/18)
- Log in to post comments