Skip to main content

വൈക്കം സത്യാഗ്രഹമ്യൂസിയത്തിന് കാലിക പ്രസക്തി ഏറെ: മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രന്‍

 

ചരിത്രമുറങ്ങുന്ന വൈക്കത്ത്  സത്യാഗ്രഹ സ്മാരക മ്യൂസിയം നിര്‍മിക്കുന്നതിന്  ഏറെ  കാലിക പ്രസക്തിയുണ്ടെന്ന്  പുരാരേഖ പുരാവസ്തു തുറമുഖ മ്യൂസിയം വകുപ്പു മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രന്‍. വൈക്കം സത്യാഗ്രഹ സ്മാരക മ്യൂസിയ ത്തിന്റെ  നിര്‍മാണോദ്ഘാടനം വൈക്കം നഗരസഭാ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതീയമായ ഉച്ചനീചത്വങ്ങള്‍ ക്കെതിരെ പോരാടിയ മണ്ണാണിത്. ജനങ്ങള്‍ പല വിശ്വാസങ്ങളുടെയും സാമ്പത്തിക വ്യത്യാസ ങ്ങളുടെ പേരിലും ഇന്നും രാജ്യത്ത് കൊന്നൊടുക്കപ്പെടുന്ന  സാഹചര്യം നിലനില്‍ക്കു മ്പോള്‍  മഹാത്മാ ഗാന്ധിയുടെയും മറ്റനേകം മഹത്  വ്യക്തികളുടെയും പാദമുദ്ര  പതിഞ്ഞ വൈക്കത്തിന് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഏറെ സവര്‍ണ മേധാവിത്വം നിലനിന്ന ഇതേ മണ്ണില്‍ ഉച്ചനീചത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ കഴിഞ്ഞ ജനതയാണ് ഇവിടെയുള്ളത്. ഭരണഘടനാപരമായ തുല്യാവകാശം  ഊട്ടി ഉറപ്പിക്കുക എന്ന ഉത്തരവാദിത്തം എല്ലാ ജനങ്ങള്‍ക്കുമുണ്ട് എന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ മ്യൂസിയം.  വൈക്കത്തിന്റെ പൈതൃകം നിലനിര്‍ത്തുന്ന ഈ മ്യൂസിയത്തിന്  സംസ്ഥാന സര്‍ക്കാരിന്റെ രണ്ടുകോടിയും കേന്ദ്ര സര്‍ക്കാറിന്റെ ഒരു കോടി രൂപയും ഉള്‍പ്പെടെ മൂന്നു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മഹാത്മാഗാന്ധിയുടെ പ്രതിമ നിര്‍മ്മിക്കുന്നതിന് അനുവദിച്ച തുകയുടെ ബാക്കി തുകയായ 30 ലക്ഷം രൂപയും മ്യൂസിയ നിര്‍മ്മാണത്തിനായി ഉപയോഗിക്കും. ചരിത്ര പ്രാധാന്യമുള്ള വൈക്കം ബോട്ട് ജെട്ടി, ജയില്‍  എന്നിവയും പൈതൃക മ്യൂസിയത്തിന്റെ  ഭാഗമാക്കി സംരക്ഷിക്കും- അദ്ദേഹം പറഞ്ഞു. കുമാരനല്ലൂര്‍ ചുണ്ടമലയില്‍ തറവാട്ടില്‍ സൂക്ഷിച്ചിരുന്ന താളിയോല ഗ്രന്ഥങ്ങള്‍ വീട്ടുടമ കെ. കെ രാജുവില്‍ നിന്ന് മന്ത്രി ഏറ്റുവാങ്ങി. 

 

സി. കെ. ആശ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. വൈക്കം നഗരസഭ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാ ദേവി മുഖ്യാതിഥിയായിരുന്നു. കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. വൈ ജയകുമാരി, ജില്ലാ പഞ്ചായത്തംഗം കെ. കെ രജ്ഞിത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി. ബിജു സ്വാഗതവും ആര്‍ക്കൈവ്‌സ് വകുപ്പ് റീജിയണല്‍ സൂപ്രണ്ട് പി. കെ സജീവ് നന്ദിയും പറഞ്ഞു. 

 

date