Skip to main content

അവധി ദിവസങ്ങളിലെ ഭൂമി തരംമാറ്റം തടയാൽ താലൂക്ക് തല സ്‌ക്വാഡുകൾ

 

എറണാകുളം : തുടർച്ചയായ പൊതു അവധി ദിവസങ്ങളിൽ ഭൂമി തരം മാറ്റം പോലുള്ള ക്രമക്കേടുകൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കർശന നിരീക്ഷണം നടത്തുന്നത്തിനായി താലൂക് തലത്തിൽ സ്‌ക്വാഡുകളെ നിയോഗിച്ചു.  ക്രമക്കേടുകൾ യഥാ സമയം കണ്ടെത്തി തടയുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനും സ്‌ക്വാഡിന് അധികാരമുണ്ട്.

അനധികൃത മണ്ണ്, മണൽ, പാറ ഖനനം, നിലം നികത്തൽ, അനധികൃത നിർമാണപ്രവർത്തനം എന്നിവ നിരീക്ഷിക്കാനും തുടർ നടപടികൾ സ്വീകരിക്കാനുമാണ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടാൽ യഥാസമയം അറിയിക്കുന്നതിനായി ജില്ലാ തലത്തിലും താലൂക് തലത്തിലും കൺട്രോൾ റൂമുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. പൊതു അവധി ദിവസങ്ങളിൽ വൈകീട്ട് 6 മണിക്ക് ശേഷം മണ്ണ് എടുക്കുന്നവർക്കും മണ്ണ് അടിക്കുന്നവർക്കും എതിരെയും നടപടി സ്വീകരിക്കും.

date