Skip to main content

ബി പി എൽ കാർഡ് ഉടമകളായ 9,127 പേർക്കായി 91,27,000 രൂപ ധനസഹായം 

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ ബി പി എൽ - അന്ത്യോദയ അന്നയോജന റേഷൻ കാർഡ് ഉടമകളായ 9,127 പേർക്കായി 91,27,000 രൂപ ധനസഹായം വിതരണം ചെയ്യും.  കോവിഡ് 19 രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷനോ, വെൽഫയർ ഫണ്ട് പെൻഷനോ അടക്കമുള്ള ഒരു ധനസഹായവും ലഭിക്കാത്തവർക്കാണ് ധനസഹായം ലഭിക്കുക. 

 

വാരപ്പെട്ടി എസ് സി ബി - 438,ഇടമലയാർ എസ് സി ബി - 559, കുറ്റിലഞ്ഞി എസ് സി ബി - 1200,മാലിപ്പാറ എസ് സി ബി - 360,പിണ്ടിമന എസ് സി ബി - 338,കീരംപാറ എസ് സി ബി - 657,മാതിരപ്പിളളി എസ് സി ബി - 417,കോട്ടപ്പടി എസ് സി ബി(നമ്പർ 152) - 260,കോട്ടപ്പടി എസ് സി ബി(നമ്പർ 155) - 367,കോതമംഗലം എസ് സി ബി(നമ്പർ 354) - 300,കോതമംഗലം എസ് സി ബി(നമ്പർ 583) - 906,കോഴിപ്പിളളി എസ് സി ബി - 167,ഊന്നുകൽ എസ് സി ബി - 523,കവളങ്ങാട് എസ് സി ബി - 908,മാമലക്കണ്ടം എസ് സി ബി - 357,കുട്ടമ്പുഴ എസ് സി ബി - 1370 എന്നിങ്ങനെ 16 പ്രാഥമിക സഹകരണ സംഘങ്ങളിൽ നിന്നായി 9,127 പേർക്കാണ് ആയിരം രൂപ വീതം ആകെ 91,27,000/ - രൂപ ധനസഹായമായി അനുവദിച്ചിട്ടുള്ളത്.അർഹരായവർക്ക് സഹകരണ ബാങ്ക് ജീവനക്കാർ വീട്ടിലെത്തി പണം കൈമാറുമെന്നും ആന്റണി ജോൺ എംഎൽഎ അറിയിച്ചു.

date