Skip to main content

ഡയാലിസിസ് സെന്ററിലേക്ക് മരുന്നുകള്‍ നല്‍കി

 
നിര്‍ധനരായ വൃക്കരോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന പൊന്നാനി നഗരസഭ ഡയാലിസിസ് സെന്ററിന്
മരുന്നുകള്‍ കൈമാറി. പൊന്നാനി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കാണ് ഒരു ലക്ഷം രൂപ വില വരുന്ന മരുന്ന് സൗജന്യമായി നല്‍കിയത്. പൊന്നാനി നഗരസഭാ ഓഫീസില്‍ നടന്ന ചടങ്ങില്‍ ബാങ്ക് ചെയര്‍മാന്‍ എം.വി ശ്രീധരന്‍ മാസ്റ്ററില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം മരുന്നുകള്‍ ഏറ്റുവാങ്ങി. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ദു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാരായ രജീഷ് ഊപ്പാല, ഷീനാസുദേശന്‍, മുന്‍ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി, ഡയാലിസിസ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് കുട്ടി മാസ്റ്റര്‍, കാസിം കോയ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.

date