Skip to main content

ഓണസമൃദ്ധി ഓണച്ചന്ത നടത്തി

 
വളാഞ്ചേരി നഗരസഭാ കൃഷിഭവനും അഗ്രോ സര്‍വീസ് സെന്ററും സംയുക്തമായി ഓണസമൃദ്ധി ഓണച്ചന്ത നടത്തി.
വളാഞ്ചേരി നഗരസഭ ചെയര്‍മാന്‍ അഷ്‌റഫ് അമ്പലത്തിങ്ങല്‍ നിര്‍വഹിച്ചു. പ്രാദേശിക പച്ചക്കറികള്‍ക്ക് പ്രാധാന്യം നല്‍കുന്ന ചന്തയില്‍ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിപണി വിലയേക്കാള്‍ 10 ശതമാനം കൂടിയ വിലയില്‍ സംഭരിച്ച്, 30 ശതമാനം വിലക്കുറവിലാണ് ഗുണഭോക്താക്കള്‍ക്ക് നല്‍കിയത്. കോവിഡ് നിയന്ത്രണങ്ങള്‍ നിലവിലുള്ളതിനാല്‍ 300 രൂപയുടെ കിറ്റുകളായാണ് പച്ചക്കറികള്‍ വിതരണം ചെയ്തത്.  മുന്‍ കൂട്ടി ഓര്‍ഡര്‍ സ്വീകരിച്ചാണ് ചന്തയുടെ പ്രവര്‍ത്തനം. ഓര്‍ഡര്‍ സ്വീകരിച്ചവര്‍ക്ക് 18, 19 തീയതികളിലായാണ് പച്ചക്കറികള്‍ വിതരണം ചെയ്തത്.  വൈസ് ചെയര്‍പേഴ്‌സന്‍ റംല മുഹമ്മദ്, വികസന കാര്യ സ്റ്റാന്റിങ്  കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് റിയാസ് സി.എം, കൗണ്‍സിലര്‍മാരായ ഇ. പി. അച്യുതന്‍, ഈസ മാസ്റ്റര്‍, കാര്‍ഷിക വികസന സമിതി അംഗം എന്‍. വേണുഗോപാല്‍, കൃഷി  ഓഫിസര്‍ മൃദുല്‍ വിനോദ് കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date