Skip to main content

അംഗനവാടി  വര്‍ക്കര്‍മാര്‍ക്ക് ഓണക്കോടി

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ അംഗനവാടി  വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും ഓണക്കോടി സമ്മാനിച്ച് രാഹുല്‍ ഗാന്ധി എം പി. വയനാട് മണ്ഡലത്തിലെ 1836 അങ്കണ വാടികളിലെ നാലായിരത്തോളം വരുന്ന  ജീവനക്കാര്‍ക്കാണ് ഓണക്കോടി  സമ്മാനിച്ചത്.
വയനാട് പാര്‍ലമെന്റ് തല വിതരണോദ്ഘാടനം വണ്ടൂരില്‍  എ. പി. അനില്‍കുമാര്‍ എം. എല്‍. എ  നിര്‍വഹിച്ചു. ചടങ്ങില്‍ വണ്ടൂര്‍  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സി. കുഞ്ഞുമുഹമ്മദ്, ഇ.മുഹമ്മദ് കുഞ്ഞി,ഫസല്‍ഹക്ക് മാസ്റ്റര്‍,ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.ടി.അജ്മല്‍,വി.എ.കെ തങ്ങള്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ റുബീന ടീച്ചര്‍,എന്‍.കുഞ്ഞാന്‍, എം.ഷൗക്കത്ത്,                  ഗോപി കാളിക്കാവ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

date