Post Category
ബിരുദാനന്തരബിരുദ പ്രവേശനം
കേരള കലാമണ്ഡലം കല്പിത സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷയോടൊപ്പം തൃശ്ശൂര്‍ ജില്ലയിലെ പാഞ്ഞാള്‍ എസ്.ബി.ഐ.ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നമ്പറിലേക്ക് 500 രൂപ അടവാക്കിയ ഒറിജിനല്‍ കൗണ്ടര്‍ ഫോയില്‍ അപേക്ഷയോടൊപ്പം നല്‍കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് 200 രൂപ അടച്ചാല്‍ മതി. അപേക്ഷയും വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ്സും കലാമണ്ഡലം വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും മാര്‍ക്ക് ലിസ്റ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളോടുകൂടി രജിസ്ട്രാര്‍, കേരള കലാമണ്ഡലം, വള്ളത്തോള്‍ നഗര്‍, തൃശ്ശൂര്‍ ജില്ല-679 531 എന്ന വിലാസത്തില്‍ ജൂണ്‍ 11 നകം ലഭിക്കണം.
date
- Log in to post comments