Skip to main content

കായംകുളം മണ്ഡലത്തിലെ വ്യാപാരികൾക്കായി വാക്‌സിനേഷൻ ക്യാമ്പ്  

 

ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ വ്യാപാരികൾക്കും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കുമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ നൽകുന്നു. വാക്‌സിൻ വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് കെ. ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. കായംകുളം നഗരസഭയിലെ വ്യാപാര ഭവനിൽ ഇന്ന് (21/08/2021) വൈകിട്ട് നാല് മണി മുതലാണ് വാക്‌സിനേഷൻ ലഭ്യമാക്കുക.  ഇതുവരെ വാക്‌സിൻ സ്വീകരിക്കാത്ത വ്യാപാരികൾക്കും ജീവനക്കാർക്കും നേരിട്ടെത്തി വാക്‌സിൻ സ്വീകരിക്കാവുന്നതാണ്. 500 ഡോസ് വാക്‌സിനാണ് ഇതിനായി എത്തിക്കുക.

date