Post Category
ജില്ലയില്‍ 1135 പേര്‍ക്ക് കോവിഡ്; 1346 പേര്‍ക്ക് രോഗമുക്തി
- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.93%
ആലപ്പുഴ: ജില്ലയില്‍ വെള്ളിയാഴ്ച (ഓഗസ്റ്റ് 20) 1135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1346 പേര് രോഗമുക്തരായി. 13.93 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1119 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആകെ 237175 പേര് രോഗമുക്തരായി. 9741 പേര് ചികിത്സയിലുണ്ട്.
266 പേര് കോവിഡ് ആശുപത്രികളിലും 1773 പേര് സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 6212 പേര് വീടുകളില്‍ ഐസൊലേഷനിലുണ്ട്. 129 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1934 പേര് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1655 പേര് നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു. ആകെ 20396 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. 8144 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധനയ്ക്ക് അയച്ചത്.
date
- Log in to post comments