Skip to main content

ജില്ലയിൽ ഇന്ന്  ഊർജ്ജിത കോവിഡ് വാക്സിനേഷൻ

 

ആലപ്പുഴ: ജില്ലയിൽ നാളെ ( 2021ഓഗസ്റ്റ് 23)  ഊർജ്ജിത കോവിഡ് വാക്സിനേഷൻ നടക്കുമെന്ന് ജില്ലാ കളക്ടർ എ. അലക്സാണ്ടർ പറഞ്ഞു. കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട് ചേർന്ന പഞ്ചായത്ത് പ്രസിഡൻറുമാരുടെ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. ഇന്ന് നൽകുന്നതിനായി പഞ്ചായത്തുകളിലും നഗരസഭകളിലും കൂടുതൽ ഡോസ് വാക്സിൻ ലഭ്യമാക്കിയിട്ടുണ്ട്.  ലഭ്യമായ വാക്സിൻ ഇന്നുതന്നെ നൽകിത്തീർക്കാൻ പഞ്ചായത്ത് പ്രസിഡൻറുമാർക്ക് കളക്ടർ നിർദേശം നൽകി. ആകെ ജനസംഖ്യയിൽ 50 ശതമാനത്തിൽ താഴെ വാക്സിനേഷൻ നടക്കാത്ത പഞ്ചായത്തുകൾ ഇക്കാര്യം അറിയിക്കണമെന്നും വാക്സിനേഷൻ ഊർജ്ജിതമാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി പറഞ്ഞു. വാക്സിനേഷൻ കേന്ദ്രങ്ങളിൽ കോവിഡ്  മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണം. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടരുത്. ജനങ്ങൾ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണം. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date