Skip to main content

കോവിഡ് പ്രതിരോധം: മലപ്പുറം ജില്ലയില്‍ 23.14 ലക്ഷം ഡോസ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തു

മലപ്പുറം ജില്ലയില്‍ കോവിഡ് നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രതിരോധ വാക്‌സിന്‍ വിതരണവും പുരോഗമിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയില്‍ ഇതുവരെ 23,13,766 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനുകളാണ് വിതരണം ചെയ്തത്. 18 വയസിനു മുകളില്‍ പ്രായമുള്ള 17,06,231 പേര്‍ക്ക് ഒന്നാം ഡോസും 6,07,535 പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളുമാണ് ലഭ്യമാക്കിയത്. ഊര്‍ജ്ജിത വാക്‌സിന്‍ വിതരണ നടപടികള്‍ ആരംഭിച്ചതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.

date