Skip to main content

ഐടിഐയിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന സര്‍ക്കാര്‍ ഐടിഐയിലെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. പത്തനംതിട്ട ജില്ലയില്‍ ചെന്നീര്‍ക്കര, റാന്നി, മെഴുവേലി(വനിത) എന്നീ  സര്‍ക്കാര്‍ ഐടിഐകളിലായി തൊഴില്‍ സാധ്യതയുള്ള പതിനഞ്ചില്‍ പരം ട്രേഡുകളാണ് ഉള്ളത്. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും https://det.kerala.gov.in എന്ന വകുപ്പ് വെബ്സൈറ്റിലും https://itiadmissions.kerala.gov.in എന്ന അഡ്മിഷന്‍ പോര്‍ട്ടലിലും ലഭ്യമാകും.
അപേക്ഷാ സമര്‍പ്പണം പൂര്‍ത്തിയായാലും, അപേക്ഷകന്് ലഭിക്കുന്ന യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി വരെ സമര്‍പ്പിച്ച അപേക്ഷയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അവസരമുണ്ട്. അപേക്ഷ സംബന്ധിച്ച വിവരങ്ങള്‍ മൊബൈല്‍ നമ്പറില്‍ എസ്എംഎസ് മുഖേന ലഭ്യമാകും. അപേക്ഷയുടെ പ്രിന്റൗട്ട് ഐടിഐകളില്‍ എത്തിക്കേണ്ടതില്ല.  സെപ്റ്റംബര്‍ 14 ന് വൈകിട്ട് അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ - 0468 2258710.
 

date