Skip to main content

നഴ്‌സിംഗ് സ്‌കൂള്‍ പ്രവേശനം

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇലന്തൂര്‍ ഗവ. നഴ്‌സിംഗ് സ്‌കൂള്‍ ഉള്‍പ്പെടെ
15 സര്‍ക്കാര്‍ നഴ്‌സിംഗ് സ്‌കൂളുകളിലെ ജനറല്‍ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐച്ഛിക വിഷയമായെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. എസ് സി, എസ് ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ് മാര്‍ക്ക് മതിയാകും. സയന്‍സ് വിഷയങ്ങള്‍ പഠിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷാ ഫോമും പ്രോസ്‌പെക്ടസും www.dhskerala.gov.in  ല്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അതത് ജില്ലയിലെ നഴ്‌സിംഗ് സ്‌കൂള്‍ പ്രിന്‍സിപ്പലിന് സെപ്റ്റംബര്‍ 14ന് വൈകിട്ട് അഞ്ചിന് അകം ലഭിക്കത്തക്കവിധം അയയ്ക്കണം. ഇലന്തൂര്‍ ഗവ. നഴ്‌സിംഗ് സ്‌കൂള്‍ ഫോണ്‍: 0468-2362641.
 

date