Skip to main content

ജില്ലയില്‍ ന്യൂ ഇന്ത്യ @ 75 ക്യാമ്പയിന് തുടക്കം കുറിച്ചു

 ജില്ലയില്‍  രക്തദാനം  പ്രോല്‍സാഹിപ്പിക്കുന്നതിനും യുവജനങ്ങള്‍ക്കിടയില്‍ രക്തദാനത്തെക്കുറിച്ചുളള അവബോധം സൃഷ്ടിക്കുന്നതിനുമായി  ന്യൂഇന്ത്യ @ 75 ക്യാമ്പയിന്‍ ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.എല്‍. ഷീജ അറിയിച്ചു. നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍, കേരള സ്റ്റേറ്റ് എയ്ഡ്‌സ്  കണ്‍ട്രോള്‍ സൊസൈറ്റി വഴി  തെരഞ്ഞെടുക്കപ്പട്ട സ്‌കൂളുകളിലും, കോളജുകളിലുമാണ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവല്‍ക്കരണ കാമ്പയിന്‍ നടപ്പാക്കുന്നത്. ജില്ലയിലെ ആയുഷ്മാന്‍ ഭാരത് സ്‌കൂള്‍ ഹെല്‍ത്ത് വിംഗില്‍ ഉള്‍പ്പെട്ട 25 സ്‌കൂളുകളും, റെഡ് റിബണ്‍ ക്ലബില്‍ അംഗങ്ങളായ  14 കോളജുകളെയുമാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. ഇവിടങ്ങളില്‍  കുട്ടികള്‍ക്കായി  വിവിധ മല്‍സരങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കും.
ജില്ലയില്‍ രക്തദാനം പ്രാല്‍സാഹിപ്പിക്കുന്നതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു നടപ്പാക്കാന്‍ അസിസ്റ്റന്റ് കളക്ടര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയില്‍  ചേര്‍ന്ന  യോഗം  തീരുമാനിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.എല്‍. ഷീജ, ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നോഡല്‍ ഓഫീസര്‍ ഡോ. നീഥീഷ് ഐസക് സാമുവല്‍. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ബീനാറാണി,  ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍, എന്‍. വൈ.കെ കോ-.ഓര്‍ഡിനേറ്റര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എ. സുനില്‍കുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
 

date