Skip to main content

ഓണ്‍ലൈന്‍ ബോധവത്ക്കരണ സെമിനാര്‍

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗിന്റെ (നിഷിന്റെ സഹകരണത്തോടെ) ആഭിമുഖ്യത്തില്‍ ആശയവിനിമയ പരിമിതികള്‍ നേരിടുന്ന വ്യക്തികള്‍ക്കായുള്ള ഓഗ് -മെന്റേറ്റീവ് ആന്‍ഡ് ഓള്‍ട്ടര്‍നേറ്റീവ്  കമ്മ്യൂണിക്കേഷന്‍ ഉപാധികള്‍ എന്ന വിഷയത്തെ സംബന്ധിച്ച് ഓണ്‍ലൈന്‍ സെമിനാര്‍ ഇന്ന്  (27) രാവിലെ  10.30 മുതല്‍ 11.30 വരെ നടക്കും. വെബിനാറില്‍ ജി.എസ്. സംഗീത (സ്പീച്ച് ലാംഗ്വേജ് പത്തോളജിസ്റ്റ്, ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി വിഭാഗം, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, തിരുവനന്തപുരം) ക്ലാസ് നയിക്കും. സെമിനാര്‍ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി  http://nidas.nish.ac.in/be-a-participant/ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്കായി  0471-2944675 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ, http://nidas.nish.ac.in/ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാം.

date