Skip to main content

റാന്നി ഗവ. ഐടിഐ പ്രവേശനം

റാന്നി ഗവ. ഐടിഐയില്‍ പ്രവേശനത്തിന്  www.iti.admission.gov.in എന്ന പോര്‍ട്ടല്‍,  https://det.kerala.gov.in എന്ന വെബ്‌സൈറ്റിലുള്ള ലിങ്ക് എന്നിവ മുഖേന അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങി.  അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 14.  അപേക്ഷാഫീസായ  100 രൂപ ഓണ്‍ലൈനായി ഒടുക്കണം. എന്‍സിവിറ്റി ട്രേഡുകള്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (2 വര്‍ഷം), ഇലക്ട്രോണിക്‌സ് മെക്കാനിക്ക് (2 വര്‍ഷം) എന്നിവയിലേയ്ക്കാണ് പ്രവേശനം. വിശദ വിവരങ്ങള്‍ക്ക്  www.itiranni.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ,  04735- 296090 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യാം.

 

date