Skip to main content

ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് പരീക്ഷ: അപേക്ഷ ക്ഷണിച്ചു

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ 2021 ഡിസംബറിൽ നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ 'ബി' ഗ്രേഡ് പരീക്ഷയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.  അപേക്ഷാഫോറവും മറ്റു വിവരങ്ങളും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിലും, www.ceikerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.  പൂരിപ്പിച്ച അപേക്ഷകൾ മതിയായ രേഖകൾ സഹിതം സെപ്റ്റംബർ 30ന് വൈകുന്നേരം അഞ്ചു മണിക്കകം സെക്രട്ടറി, കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ഹൗസിംഗ് ബോർഡ് ബിൽഡിംഗ്, ശാന്തിനഗർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ലഭിക്കണം.  ന്യൂനതയുള്ളതും വൈകി കിട്ടുന്നതുമായ അപേക്ഷകൾ മറ്റൊരു അറിയിപ്പ് കൂടാതെ നിരസിക്കും.
പി.എൻ.എക്‌സ്. 2950/2021

date