Skip to main content

ട്രാക്കോ കേബിൾ: പുതിയ മെഷീനുകളുടെ പ്രവർത്തന ഉദ്ഘാടനം

ട്രാക്കോ കേബിൾ കമ്പനിയുടെ തിരുവല്ല യൂണിറ്റിൽ പുതിയതായി സ്ഥാപിച്ച മെഷീനുകളുടെ പ്രവർത്തന ഉദ്ഘാടനം 31ന് വൈകിട്ട് മൂന്നിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. മാത്യു ടി. തോമസ് എം. എൽ. എ അധ്യക്ഷത വഹിക്കും. 19 ബോബിൻ സ്ട്രാഡർ, വയർ ഇൻസുലേഷൻ ലൈൻ, കേബിൾ ഷീത്തിംഗ് ലൈൻ, ഓട്ടോമാറ്റിക് കോയിലിംഗ് മെഷീൻ എന്നിവയാണ് സ്ഥാപിക്കുന്നത്. ആന്റോ ആന്റണി എം. പി, തിരുവല്ല നഗരസഭാധ്യക്ഷ ബിന്ദു ജയകുമാർ തുടങ്ങിയവർ സംബന്ധിക്കും.
പി.എൻ.എക്‌സ്. 2957/2021

date